ഉടുമ്പൻചോല മണ്ഡലത്തിൽ എത്തിയ നവകേരള സദസിനെ വരവേറ്റിയത് മയിലാട്ടവും, തെയ്യവും, വാദ്യമേളങ്ങളോടുകൂടിയാണ്.നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിന് ആവേശം പകർന്നു നാട്യഞ്ജലി സ്കൂൾ ഓഫ് ആർട്സിലെ കലാകാരന്മാർ മണ്ഡലത്തിലെ ജനസദസിനു മുന്നിൽ പകർന്നാടിയ വിവിധ തെയ്യരൂപങ്ങൾ വിസ്മയകാഴ്ച ഒരുക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നവകേരള സദസ് ഇടുക്കി ജില്ലയിലെ രണ്ടാം ദിനത്തിൽ ഇടുക്കി, ദേവികുളം മണ്ഡലങ്ങളിലെ ജനങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ഉടുമ്പൻചോല മണ്ഡലത്തിൽ എത്തിയത് സായം സന്ധ്യയോടെയാണ്. കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് തുടങ്ങിയ യാത്ര എട്ട് ജില്ലകൾ പൂർത്തീകരിച്ച് ഇടുക്കി ജില്ലയിലെത്തി നിൽക്കുമ്പോൾ നാടാകെ ഉണർത്തുന്ന ആഘോഷദിനമാണ് കടന്ന് പോകുന്നത്.