ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ഡിവിഷനിലേക്കു സര്‍വീസ് ടെക്‌നീഷ്യന്‍ ട്രെയിനിയെ ആവശ്യമുണ്ട്. കമ്പ്യൂട്ടര്‍/ഇലക്‌ട്രോണിക്‌സില്‍ മൂന്നു വര്‍ഷ ഡിപ്ലോമ/ബി.എസ്‌സി/ഐ.ടി.ഐ/വി.എച്ച്.എസ്.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലെയിനില്‍ ഉള്ള ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ ഒക്‌ടോബര്‍ 24ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം.