കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരമുള്ള വേതനം ലഭിക്കും. ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് എന്നീ ട്രേഡുകളില്‍ ഓരോ ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും സഹിതം 22ന് രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.ഫോണ്‍: 0471 2418317