കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ നവംബര്‍ മാസത്തെ സിറ്റിംഗുകള്‍ എട്ടിന് പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 13, 14, 15 തീയതികളില്‍ കാസര്‍ഗോഡ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 19 നു ആലപ്പുഴ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും 27, 28, 29 തീയതികളില്‍ ഇടുക്കി ജില്ലയിലെ പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും രാവിലെ 10 മുതല്‍ നടത്തും.  ഹാജരാകുന്നതിന് അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.  നോട്ടീസ് ലഭിച്ചവര്‍ ആവശ്യപ്പെട്ട രേഖകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം.