സംസ്ഥാന സഹകരണ യൂണിയന്‍, കേരളയുടെ കീഴില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ല്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും മാനേജ്‌മെന്റ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍/ മറ്റ് അംഗീകൃത കോളേജ്/ യൂണിവേഴ്‌സിറ്റി/ മറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഹെഡായുള്ള 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. പ്രായപരിധി 65 വയസ്സ്. താല്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 25 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയന്‍ ഹെഡ് ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണമെന്ന് അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0471-2320420, 0471-2322127.
