നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അമ്പലപ്പുഴ സ്വീകരിച്ചത് സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളുടെ കഥകൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച പുസ്തകം നൽകി.
മിഴാവ് എന്ന് പേരിട്ട ചെറുകഥ സമാഹാരമാണ് നൽകിയത്. സർക്കാരിന്റെ വിവിധ വികസന പദ്ധതികളുടെ ആനുകൂല്യം ലഭിച്ച ഗുണഭോക്താക്കൾ വേദിയിൽ എത്തി മന്ത്രിമാർക്ക് നേരിട്ട് ഉപഹാരം നൽകിയതും പുതുമയായി .
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം പട്ടയം ലഭിച്ച റഹിയാനത്ത് റവന്യു മന്ത്രി കെ. രാജനെ സ്വീകരിച്ചത്. ജല ജീവൻ പദ്ധതി ഗുണഭോക്താവ് സനൽ മന്ത്രി റോഷി അഗസ്റ്റിനേയും, സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായ ഗ്രാമ ഹരിത സേനാ പ്രസിഡന്റ് ജ്യോതിസ് ജോബ് മന്ത്രി എ. കെ. ശശീന്ദ്രനേയും, കെ എസ് ആർ ടി സി കണ്ടക്ടറായി അടുത്തിടെ ജോലി നേടിയ ഉഷമോൾ മന്ത്രി ആന്റണി രാജുവിനേയും സ്വീകരിച്ചു.
തുറമുഖ തൊഴിലാളി മുഹമ്മദ് ഇസ്മയിൽ മന്ത്രി അഹമ്മദ് ദേവർ കോവിലിനും, പഠനമുറി ഗുണഭോക്താവായ മാളവിക മന്ത്രി കെ രാധാകൃഷ്ണനേയും, പെൻഷൻ ഗുണഭോക്താവായ സൈനബ മന്ത്രി കെ എൻ ബാലഗോപാലിനേയും, പുതിയ വ്യവസായ സംരഭക സൗമി സുജീർ മന്ത്രി പി രാജീവിനേയും, മികച്ച ക്ഷീര കർഷകൻ ഹുസൈൻ മന്ത്രി ചിഞ്ചു റാണിയേയും സ്വീകരിച്ചു. കേപ്പ് നേഴ്സിങ് കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥി അശ്വനിദാസ് മന്ത്രി വി എൻ വാസവനേയും, പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ച ഗുണഭോക്താവ് സിജി പ്രദീപ് മന്ത്രി സജി ചെറിയാനെയും, കരുമാടി -തോട്ടപ്പള്ളി ബൈപ്പാസിന്റെ ഗുണഭോക്താക്കളിൽ ഒരാളായ സത്യൻ മന്ത്രി പി എ മുഹമ്മദ് റിയാസിനേയും, മികച്ച നെൽ കർഷകൻ കെ ജഗദീശൻ മന്ത്രി പി പ്രസാദിനേയും സ്വീകരിച്ചു.
8 കോടി രൂപയുടെ ബഹുനില സ്കൂൾ കെട്ടിടം ലഭിച്ച കാക്കാഴം ഗവ.എച്ച് എസ് എസ് പ്രധമാധ്യാപിക അഞ്ജന മന്ത്രി വി ശിവൻകുട്ടിയേയും, ലൈഫ് ഭവന പദ്ധതിയിൽ വീട് നിർമ്മിച്ച രമ മന്ത്രി എം ബി രാജേഷിനേയും, അതിദരിദ്രരെ ചേർത്തു നിർത്തുന്ന സർക്കാർ പദ്ധതി ഗുണഭോക്താവ് എലിസബത്ത് മന്ത്രി ജി ആർ അനിലിനേയും, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രീയക്ക് വിധേയനായ ധനീഷ് മന്ത്രി വീണാ ജോർജിനേയും, സൈക്കിൾ പോളോ ദേശീയ ചാമ്പ്യൻ ശ്രീക്കുട്ടി മന്ത്രി വി അബ്ദുറഹിമാനേയും സ്വീകരിച്ചു.