നാഷണല്‍ ആയുഷ് മിഷന്, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസ് മുഖേന നടത്തുന്ന ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തും. ബി.എ.എം.എസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ ഒമ്പതിന് രാവിലെ 9.30 ന് തിരുവനന്തപുരം ആയുര്‍വ്വേദ കോളേജിന് സമീപമുള്ള ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആവശ്യമായ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471-2320988.
