തിരുവനന്തപുരം ജില്ലയിലെ വനിതകൾ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതി 2024-25 ലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹ മോചിതരായ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ, ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ് / പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകൾ എന്നിവരെയാണ് പദ്ധതിയിൽ എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പൊതുജന പദ്ധതി അപേക്ഷാ പോർട്ടൽ എന്ന വെബ്പേജ് മുഖേന, അതിലെ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതിക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.schemes.wcd.kerala.gov.in. എ.ആർ.ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുട്ടികളെ പദ്ധതിയിൽ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റി മുഖേനയാണ് ബി കാറ്റഗറിയിൽ അപേക്ഷകൾ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ വനിത ശിശുവികസന ഓഫീസർ, തിരുവനന്തപുരം. ഫോൺ, 0471 2969101.