തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജ് ബാർട്ടൺഹില്ലും മെഴ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ഒരു വർഷ കാലാവധിയുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാനിക്സ് (എഡിഎഎം) 15ാം ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ / ഓട്ടോമൊബൈൽ / ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എന്നീ എൻജിനിയറിങ് ശാഖകളിൽ ഡിഗ്രി / ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് അഞ്ച് മുതൽ സെപ്റ്റംബർ നാല് വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.gecbh.ac.in എന്ന കോളേജ് വെബ്സൈറ്റ് സന്ദർശിക്കുകയോ 9895955657, 9446100541 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.