കേരളസർക്കാർ https://prdlive.kerala.gov.in/?p=365176&preview=trueസ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകളായ ഉദുമ, പള്ളുരുത്തി, കോന്നി, നൂറനാട്, താനൂർ, തളിപ്പറമ്പ, ധർമ്മടം, മലമ്പുഴ എന്നിവിടങ്ങളിലെ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ (നഴ്സിംഗ്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്സിംഗ് ബിരുദത്തിന്  ശേഷം മൂന്ന് വർഷത്തെ കോളേജിയേറ്റ് പ്രവൃത്തിപരിചയം, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

 പ്രായം 40 വയസ് (എസ്.സി / എസ്.റ്റി / ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന്റെ 250 രൂപയും എസ്.സി / എസ്.ടി വിഭാഗത്തിന്റെ 125 രൂപയും ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in) SB Collect മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ബി.എസ്.സി നഴ്സിംഗ്, എം.എസ്.സി നഴ്സിംഗ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാധുവായ കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, സംവരണാനുകൂല്യമുള്ള ഉദ്യോഗാർഥികൾ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ആഗസ്റ്റ് 29 നകം അയക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2302400. വെബ്സൈറ്റ്: www.simet.in.