* പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയിൽ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാൻ തീരുമാനിച്ചു.
മുൻവർഷത്തെ പ്രവർത്തനലാഭത്തെക്കാൾ കൂടുതൽ പ്രവർത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും നൽകാവുന്ന മൊത്തം ആനുകൂല്യങ്ങൾ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുൻ വർഷത്തെ തുകയെക്കാൾ 2 ശതമാനം മുതൽ 8 ശതമാനം വരെ ലാഭവർദ്ധനവിന് ആനുപാതികമായി അധികം നൽകുന്നത് പരിഗണിക്കും.
* പത്രപ്രവർത്തക പെൻഷൻ സെക്ഷൻ
പത്രപ്രവർത്തക പെൻഷൻ, ഇതരപെൻഷൻ, മാധ്യമങ്ങളുമായി ബന്ധപ്പെട്ട അനുബന്ധജോലികൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വിവര പൊതുജന സമ്പർക്ക വകുപ്പിൽ ഒരു ഡെപ്യൂട്ടി ഡയറക്ടർ, ഒരു സെക്ഷൻ ഓഫീസർ, രണ്ട് അസിസ്റ്റൻറ് എന്നീ തസ്തികകൾ സൃഷ്ടിക്കും.
സ്റ്റേറ്റ് സെൻറട്രൽ ലൈബ്രറിയിൽ അഡ്മിനിസ്ട്രിറ്റേറ്റീവ് ഓഫീസർ നിയമനത്തിന് പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി റാങ്കിൽ ഒരു തസ്തിക സൃഷ്ടിക്കും.
കേരള ഡെൻറൽ കൗൺസിലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കമ്പ്യൂട്ടർ അസിസ്സ്റ്റൻറ്, യു.ഡി ക്ലർക്ക് എന്നിവയുടെ ഓരോ തസ്തികകളും എൽഡി ക്ലർക്കിൻറെ രണ്ട് തസ്തികകളും സൃഷ്ടിക്കും. അതിക തസ്തികയുമായി ബന്ധപ്പെട്ട ചെലവുകൾ കൗൺസിൽ തന്നെ കണ്ടെത്തണം.
സ്വീപ്പർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനും നൈറ്റ് വാച്ചർ/സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലും പുറം കരാർ നൽകുന്നതിനും ഡെൻറൽ കൗൺസിൽ രജിസ്ട്രാർക്ക് അനുമതി നൽകി.
* ജസ്റ്റിസ് പി. ഉബൈദ് കാപ്പ അഡൈ്വസറി ബോർഡ് ചെയർമാൻ
കാപ്പ അഡൈ്വസറി ബോർഡിൻറെയും എൻഎസ്എ, കോഫെപോസ, പി.ഐ.ടി – എൻ.ഡി.പി.എസ് എന്നീ ആക്ടുകൾ പ്രകാരമുള്ള അഡൈ്വസറി ബോർഡുകളുടെയും ചെയർമാനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദിനെ നിയമിക്കും.
* ശമ്പളപരിഷ്കരണം
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ അനുബന്ധ ഗവേഷണ സ്ഥാപനമായ ശ്രീനിവാസ രാമനുജ ഇൻസ്റ്റിട്ട്യൂറ്റ് ഫോർ ബേസിക് സയൻസസിലെ ഓഫീസ് അറ്റൻറൻറ്, ഓഫീസ് അസിസ്റ്റൻറ് എന്നീ തസ്തികകൾക്ക് പത്താം ശബള പരിഷ്കരണം അനുവദിച്ചു. 2024 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും.
* ടെണ്ടർ അംഗീകരിച്ചു
ശ്രീകാര്യം മേൽപ്പാലത്തിൻറെ നിർമ്മാണ പ്രവർത്തിക്ക് 71,38,04,405 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.
* സാധൂകരിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ബോർഡ് യോഗ തീരുമാനത്തിന് അംഗീകാരം നൽകിയ നടപടി സാധൂകരിച്ചു.
* നഷ്ടപരിഹാരം
കടന്നൽ ആക്രമണത്തിൽ ഭാര്യ മരണമടഞ്ഞ സംഭവത്തിൽ ഇടുക്കി സൂര്യനെല്ലി സ്വദേശി ബാലകൃഷ്ണന് അർഹമായ നഷ്ടപരിഹാരം നൽകും.
* ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം
2024 ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 3 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3,24,68,500 രൂപയാണ് വിതരണം ചെയ്തത്. 1828 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ലതിരിച്ചുള്ള വിവരങ്ങൾ,
തിരുവനന്തപുരം 250 പേർക്ക് 45,85,000 രൂപ
കൊല്ലം 455 പേർക്ക് 56,64,000 രൂപ
പത്തനംതിട്ട 84 പേർക്ക് 11,60,000 രൂപ
ആലപ്പുഴ 61 പേർക്ക് 94,5500 രൂപ
കോട്ടയം 8 പേർക്ക് 11,6000 രൂപ
ഇടുക്കി 12 പേർക്ക് 73,9000 രൂപ
എറണാകുളം 12 പേർക്ക് 73,9000 രൂപ
തൃശ്ശൂർ 302 പേർക്ക് 31,92,500 രൂപ
പാലക്കാട് 204 പേർക്ക് 59,02000 രൂപ
മലപ്പുറം 112 പേർക്ക് 67,08000 രൂപ
കോഴിക്കോട് 132 പേർക്ക് 16,89,000 രൂപ
വയനാട് 2 പേർക്ക് 33,000 രൂപ
കണ്ണൂർ 121 പേർക്ക് 20,41,000 രൂപ
കാസറഗോഡ് 73 പേർക്ക് 12,00000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.