ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളേജ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.gactvm.kerala.gov.inwww.gack.kerala.gov.inwww.ayurvedacollege.ac.inwww.markazunanimedicalcollege.org എന്നിവയിൽ ലഭ്യമാണ്. അപേക്ഷാഫോം വെബ്സൈറ്റിൽ ലഭിക്കും. ജനറൽ വിഭാഗത്തിന് 300 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്.

അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ “0210-03-101-98-Other receipt” എന്ന ശീർഷകത്തിൽ ഫീസ് അടച്ച് അസ്സൽ ചെലാൻ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. അപേക്ഷകൾ നവംബർ 20 വൈകിട്ട് 5 മണിവരെ ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, ആരോഗ്യഭവൻ, എം.ജി റോഡ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ സ്വീകരിക്കും.