സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ. വി. മനോജ് കുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ ആകെ പരിഗണിച്ച 35 കേസുകളില്‍ 26 എണ്ണം തീര്‍പ്പാക്കി. സ്‌കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയര്‍ന്നു വന്നത്. ബലക്ഷയം വന്നതും സുരക്ഷിതമല്ലാത്തതുമായ സ്‌കൂള്‍ കെട്ടിടങ്ങള്‍, മതിയായ കളിസ്ഥലമില്ലാത്ത സ്‌കൂളുകള്‍, ടൗണ്‍ യു. പി. സ്‌കൂളിലെ അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കം എന്നിങ്ങനെ ഉള്ള കേസുകളാണ് പരിഗണിച്ചത്. കമ്മീഷന്‍ അംഗം ഡോ. വിത്സന്‍, പോലീസുദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍, നിയമവകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.