ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ ചേര്‍ന്നു. ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ജില്ലയിലെ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നു. 15 മുതല്‍ 21 വയസുവരെയുള്ളവര്‍ക്കായുള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് പദ്ധതി, നോളഡ്ജ് മിഷന്‍ വഴിയുള്ള തൊഴില്‍ പരിശീലനം, ഭിന്നലിംഗക്കാര്‍ക്കായുള്ള അഭയകേന്ദ്രം തുടങ്ങിയവയും ചര്‍ച്ച ചെയ്തു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആമിന, മറ്റു ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് -കോര്‍പറേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.