വനിതാ ശിശുവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ നവമാധ്യമങ്ങളിലൂടെ ബോധവത്കരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഡിയോ, വീഡിയോ പോസ്റ്ററുകൾ, ഹ്രസ്വചിത്രങ്ങൾ, ബ്രോഷറുകൾ മറ്റ് ക്രിയേറ്റീവുകൾ എന്നിവ തയ്യാറാക്കി നൽകുന്നതിനായി പിആർഡി അംഗീകൃത എംപാനൽഡ് ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ https://wcd.kerala.gov.in ൽ ലഭ്യമാണ്. ഏജൻസികളിൽ നിന്നുള്ള താല്പര്യപത്രം ഡിസംബർ 7 മുതൽ 14 ദിവസത്തിനകം തപാലായോ ഇ-മെയിലായോ നേരിട്ടോ ഡയറക്ടർ, വനിത ശിശു വികസന വകുപ്പ് ഡയറക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം പിൻ 695012 വിലാസത്തിൽ ലഭ്യമാക്കണം. ഇമെയിൽ: directorate.wcd@kerala.gov.in.