കൊച്ചിൻ ഷിപ്പിയാഡും കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അസാപ്‌ കേരളയുടെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് കളമശ്ശേരിയും ചേർന്ന് 2021ന് ശേഷം ഐ ടി ഐ വെൽഡർ, ഫിറ്റർ/ഷീറ്റ് മെറ്റൽ ട്രേഡ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് മറൈൻ സ്ട്രക്ച്ചുറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്‌സിലേക്കു അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പിയാഡിൽ പരിശീലനം ലഭിക്കും. മാസം 7,200 രൂപയാണ് സ്‌റ്റൈപ്പൻഡ്, പരിശീലനം പൂർത്തിയാക്കിയ മികവുറ്റ വിദ്യാർത്ഥികൾക്ക് ഷിപ്പിയാഡിൽ കരാർ അടിസ്ഥാനത്തിൽ ജോലി ഉറപ്പാക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495999725.