പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഒപ്‌ടോമെട്രിസ്റ്റ് തസ്തികയില്‍ താത്‍കാലിക നിയമനം നടത്തും. യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് രണ്ട് വര്‍ഷത്തെ ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്‌സ്. പ്രായപരിധി : 40 വയസ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ബയോഡേറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം സെപ്റ്റംബര്‍ 22ന് ഉച്ചയ്ക്ക് 12ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0475 2228702.