2026 ജനുവരി 14 മുതൽ 18 വരെ തൃശൂർ നടന്ന 64-ാ മത് കേരള സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് അവാർഡ് നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ജേതാക്കൾക്ക് ശിൽപ്പവും, പാരിതോഷികവും നൽകും. ഓരോ അവാർഡിനും വെവ്വേറെ എൻട്രികൾ നൽകണം. റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രാഫ്, റൗണ്ട് അപ് തുടങ്ങിയവയ്ക്കുളള എൻട്രികൾക്ക് അതാത് ഇനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട പേര് മാത്രം സമർപ്പിച്ചാൽ മതി. സമഗ്ര കവറേജ്, ലേ ഔട്ട്, സപ്ലിമെന്റ് (പ്രത്യേക പതിപ്പ്) എന്നീ ഇനങ്ങളിലെ എൻട്രികൾക്കൊപ്പം മുഴുവനോ, പ്രത്യേക ഭാഗമോ ഏതാണ് ഉദ്ദേശിക്കുന്നത് അത് അപേക്ഷയോടൊപ്പം ലഭ്യമാക്കണം. പത്രകട്ടിംഗുകളും, ദൃശ്യമാധ്യമങ്ങളുടെ വീഡിയോ (പെൻ ഡ്രൈവിൽ), ഓൺലൈൻ സ്‌ക്രീൻഷോട്ട് പ്രിൻറുകൾ (ബന്ധപ്പെട്ട വീഡിയോ ലഭ്യമാകുന്ന ലിങ്ക് ഉൾപ്പെടുത്തേണ്ടതാണ്) ശ്രവ്യമാദ്ധ്യമങ്ങളുടെ ശബ്ദലേഖനം (പെൻ ഡ്രൈവിൽ) എന്നിവ സ്ഥാപന മേധാവികളുടെ ആമുഖ കത്തും അവ ചാനലിന്റെ സ്ലോട്ടുകളിൽ (സമയക്രമം ലഭ്യമാക്കണം) പ്രദർശിപ്പിച്ചുവെന്ന സാക്ഷ്യപത്രം സഹിതം മാർച്ച് 23 ന് മുൻപ് തപാൽ മുഖേനയോ, നേരിട്ടോ മൂന്ന് കോപ്പി വീതം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. അപേക്ഷയുടെ കവറിനുപുറത്ത് മാധ്യമ അവാർഡ് 2025-26, വിഭാഗം എന്നിവ കൃത്യമായി രേഖപ്പെടുത്തണം.
അച്ചടി മാധ്യമം (മലയാളം):- റിപ്പോർട്ടർ, ഫോട്ടോ ഗ്രാഫർ, സമഗ്ര കവറേജ്, കാർട്ടൂൺ, അച്ചടി മാധ്യമം (ഇംഗ്ലീഷ്) :- റിപ്പോർട്ടർ, ഫോട്ടോ ഗ്രാഫർ, സമഗ്ര കവറേജ്, ദൃശ്യമാധ്യമം:- റിപ്പോർട്ടർ, ഫോട്ടോ ഗ്രാഫർ, സമഗ്ര കവറേജ്, ഓൺലൈൻ മീഡിയ:- സമഗ്ര കവറേജ്, ശ്രവ്യമാധ്യമം:- കവറേജ് എന്നീ ഇനങ്ങളിലാണ് അവാർഡുകൾ നൽകുന്നത്.
