ഭാവി വികസന വിഷയങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും സമാഹരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസന സദസ്സിന് ജില്ലയില്‍ സെപ്റ്റംബര്‍ 29ന് തുടക്കമാകും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലാണ് വികസനസദസ്സിന്റെ ജില്ലാതല ഉദ്ഘാടനം. ഉച്ചയ്ക്ക് രണ്ടുമണിക്ക് മാർ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി സദസ്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും.
വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, അഭിപ്രായ സമാഹരണം, വികസന നേട്ടങ്ങളുടെ പ്രദര്‍ശനം, കെ-സ്മാര്‍ട്ട് ക്ലിനിക്ക്, വിജ്ഞാന കേരളം തൊഴില്‍മേള, അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികളുടെ ഭാഗമായി ഭൂമി വിട്ടുനല്‍കിയവരെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിക്കല്‍ തുടങ്ങിയവയും സദസ്സിൻ്റെ ഭാഗമായി നടക്കും. 29 ന് ശേഷം വിവിധ ദിവസങ്ങളിലായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസനസദസ്സ് നടക്കും.

ഒക്ടോബർ നാലിനു ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗവ. എൽപിഎസ് കുമാരപുരത്ത് കരുവാറ്റ, ആറിന് രാവിലെ 10.30 ന് രാമങ്കരി കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ രാമങ്കരി, ഉച്ചയ്ക്ക് രണ്ടുമണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മണ്ണഞ്ചേരി, ഏഴിന് രാവിലെ 10.30 ന് പ്രസാദ് ഓഡിറ്റോറിയത്തിൽ പെരുമ്പളം എന്നീ പഞ്ചായത്തുകളിൽ സദസ്സ് നടക്കും.

ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ ഹരിപ്പാട് നഗരസഭാതല സദസ്സ് സംഘടിപ്പിക്കും.

ഒക്ടോബര്‍ എട്ടിന് രാവിലെ 10 മണിക്ക് നാല്ചിറ ഹൈസ്കൂളിൽ പുറക്കാട്, 10.30ന് മാരൻ കുളങ്ങര ക്ഷേത്ര ഓഡിറ്റോറിയത്തിൽ മാരാരിക്കുളം തെക്ക്, 11 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പുന്നപ്ര വടക്ക്, ഒൻപതിനു രാവിലെ 10:30 ന് മുല്ലശ്ശേരി ഫാമിലി ഹാളിൽ പാണ്ടനാട്, 11 മണിക്ക് പഞ്ചായത്ത് ഹാളിൽ അരൂർ എന്നിങ്ങനെയാണ് പഞ്ചായത്ത് തല സദസ്സ് സംഘടിപ്പിച്ചിട്ടുള്ളത്. ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് എരമല്ലൂർ ഈവ് കൺവെൻഷൻ സെന്ററിൽ എഴുപുന്ന, പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ മാന്നാർ, 10.30 ന് പുല്ലുകുളങ്ങര എൻഎസ്എസ് കരയോഗം ഹാളിൽ കണ്ടല്ലൂർ, 11 മണിക്ക് ആറാട്ടുപുഴ ജെഎംഎസ് ഹാളിൽ ആറാട്ടുപുഴ, പഞ്ചായത്ത് ഹാളിൽ ബുധനൂർ, പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കടക്കരപള്ളി, പഞ്ചായത്ത് ഹാളിൽ ചേർത്തല തെക്ക്,
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോടംതുരുത്ത്, ചക്കചമ്പക്ക എസ്എൻഡിപി ഹാളിൽ നീലംപേരൂർ, പഞ്ചായത്ത് ഹാളിൽ മുതുകുളം, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പുലിയൂർ, ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെറുതന സൈക്ലോൺ ഷെൽട്ടറിൽ ചെറുതന എന്നീ പഞ്ചായത്തുകളിലും സദസ്സ് നടക്കും.

പ്രാദേശികതലത്തിലെ വികസന ആശയങ്ങള്‍ കണ്ടെത്തുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയുമാണ് വികസന സദസ്സിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പരിപാടിയിൽ എം.എൽ.എമാര്‍, തദ്ദേശസ്ഥാപന ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എന്നിവർക്ക് പുറമേ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മറ്റ് വിശിഷ്ട വ്യക്തികൾ, സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവര്‍ വിവിധ സർക്കാർ പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുക്കും.