നൂതന ലൈറ്റ് ഡിസൈന്‍ സാങ്കേതിക വിദ്യ പഠിക്കാന്‍ കേരള സംഗീത നാടക അക്കാദമി ഒക്ടോബര്‍ 18 മുതല്‍ 24 വരെ ഫോക്കസ് ദേശീയ ലൈറ്റിങ്ങ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നാടകം, ഫോക്ക്, ക്ലാസിക്കല്‍ രംഗകലകള്‍, നൃത്തം, സംഗീത പരിപാടികള്‍, ഫാഷന്‍ ഷോ, ചലച്ചിത്രം ഉള്‍പ്പെടെയുള്ളവയുടെ ലൈറ്റ് ഡിസൈന്‍ സങ്കേതങ്ങളെ കുറിച്ച് സമഗ്ര പഠനം സാധ്യമാക്കം. വിദഗ്ധരായ ലൈറ്റ് ഡിസൈനര്‍മാര്‍ ക്ലാസെടുക്കും. 20 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്ക് പ്രത്യേക പരിഗണ നല്‍കും. താല്‍പര്യമുള്ളവര്‍ https://keralasangeethanatakaakademi.in വെബ്‌സൈറ്റിലെ ഗൂഗിള്‍ ഫോറം ഓണ്‍ലൈനായി പൂരിപ്പിച്ചോ അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചോ കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.