ഇരിങ്ങാലക്കുട എം.എൽ.എ യും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഡോ. ബി.ആർ. അംബേദ്ക്കർ സ്‌മാരക ഹാൾ മന്ത്രി ഉദ്ഘാടനം ചെയ്തു.

വേളൂക്കര ഗ്രാമപഞ്ചായത്ത് പറക്കാട്ടുക്കുന്ന് എസ്. സി. നഗറിലാണ് ഡോ. ബി.ആർ. അംബേദ്കർ സ്‌മാരകഹാൾ ഒന്നാം ഘട്ട നിർമ്മാണം പൂർത്തീകരിച്ച് മന്ത്രി നാടിന് സമർപ്പിച്ചത്.

ജനങ്ങൾ ഒത്തുചേർന്ന് ഇരിക്കാൻ കൂടുതൽ കൂടുതൽ ഇടങ്ങൾ സൃഷ്ടിക്കേണ്ട കാലഘട്ടത്തിൽ സ്നേഹത്തോടെ സാഹോദര്യത്തോടെ സമഭാവനയോടെ സാമൂഹിക ഒത്തുചേരലിനുള്ള ഒരു ഇടമായി ഹാൾ മാറട്ടെ എന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പി. കെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി.

വേളൂക്കര ഗ്രാമപഞ്ചായത്തംഗവും സംഘാടക സമിതി ചെയർപേഴ്സണുമായ രഞ്ജിത ഉണ്ണികൃഷ്‌ണൻ സ്വാഗതവും വേളൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി പുഷ്‌പലത നന്ദിയും പറഞ്ഞു.

വേളൂക്കര ഗ്രാമപത്തായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ യൂസഫ് കൊടകരപറമ്പിൽ, ക്ഷേമകാര്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ജെ സതീഷ്, ബിബിൻ തുടിയത്ത്, സി.ആർ ശ്യാംരാജ്, ഷീബ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.