ചെറുകിട കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയ്ക്ക് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി. നഗരസഭ അധ്യക്ഷ അഡ്വ. ഗീതാ സുരേഷ് മേള ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സില്‍ പി.കെ ജേക്കബ്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, കൈരളി മാനേജര്‍ ടോമി  സെബാസ്റ്റിയന്‍, അസിസ്റ്റന്റ് മാനേജര്‍ അനിരാജ്, സൂസന്‍ ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വികസന കമ്മീഷണറേറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനാണ് ഡിസംബര്‍ 5 വരെ നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറില്‍ പരം കരകൗശല, കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഹാന്‍ഡ് എംബ്രോയിഡറി, സോഫ, മധുര ചുങ്കിടി, ചെട്ടിനാട് കൈത്തറി സാരികള്‍, ബംഗാള്‍ കോട്ടന്‍ സാരികള്‍, ഭഗല്‍പൂരി സില്‍ക്ക് സാരികള്‍, സില്‍ക്ക് ചുരിദാര്‍ മെറ്റീരിയലുകള്‍, രാജസ്ഥാന്‍ കലങ്കാരി ചുരിദാര്‍ ടോപ്പുകള്‍, ഒഡീഷ, ഹൈദരാബാദ് ഹാന്‍ഡ് പ്രന്റഡ് കൈത്തറി സാരികള്‍, കുത്താംമ്പുള്ളി സാരികള്‍, ബംഗാള്‍ കാത്താ വര്‍ക്ക്, ലക്‌നൗ ചിക്കന്‍ വര്‍ക്ക് സാരികള്‍, രാജനസ്ഥാന്‍ പ്യുവര്‍ കോട്ടണ്‍, വെജിറ്റബിള്‍ ഡൈ, രാജസ്ഥാന്‍, പാനിപ്പട്ട് ബെഡ്ഷീറ്റുകള്‍, ഹൈദരാബാദ് പേള്‍,  രാജസ്ഥാന്‍ സ്റ്റോണ്‍സ്, പ്രഷ്യസ്, സെമിപ്രഷ്യസ് ആഭരണങ്ങള്‍, രുദ്രാക്ഷ മാലകള്‍, നവരത്‌ന മാലകള്‍, കമനീയമായ ശില്‍പ്പങ്ങള്‍, തേക്കിലും ഈട്ടിയിലും നിര്‍മിച്ചിട്ടുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി വൈവിധ്യമായ ഉല്‍പ്പന്നങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.