പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതികളുടെ നിര്‍വഹണത്തിന് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പത്തനംതിട്ട ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പിഡബ്ല്യൂഡി, ഇറിഗേഷന്‍, എല്‍എസ്ജിഡി വകുപ്പുകളില്‍ ജൂനിയര്‍ സൂപ്രണ്ട് മുതല്‍ സമാനമായ ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരിക്കണം. കമ്പ്യൂട്ടര്‍ പരിചയം അഭികാമ്യം. പ്രായപരിധി 60 വയസിന് താഴെ. പെന്ഷന് ബുക്കിന്റെ ബന്ധപ്പെട്ട പേജുകളുടെ ശരി പകര്‍പ്പും സ്ഥിര മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയിലും സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആറുമാസത്തിനകം എടുത്ത പാസ് പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും പതിക്കണം. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്, പത്തനംതിട്ട, 689 645 വിലാസത്തില്‍ രജിസ്റ്റേഡ് തപാലായും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 15 വൈകിട്ട് അഞ്ചുവരെ. ഫോണ്‍: 9567133440.
