മുഴപ്പിലങ്ങാട് പഞ്ചായത്ത്‌ വികസന സദസ് മുൻ എംഎൽഎ എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സജിത അധ്യക്ഷയായി. സംസ്ഥാനതല വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ പി വി കെ മഞ്ജുഷ അവതരിപ്പിച്ചു. മുഴപ്പിലങ്ങാട് പഞ്ചായത്ത്തല വികസന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി വിനോദ് കൃഷ്ണൻ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസനരേഖ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത പ്രകാശനം ചെയ്തു.

ഓപ്പൺ ഫോറത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയായി. യുവാക്കൾക്ക് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം, തരിശുഭൂമികൾ ഏറ്റെടുത്ത് കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കണം, ടോയ്ലറ്റ് സൗകര്യം മെച്ചപ്പെടുത്തണം, ബീച്ച് ടൂറിസം മേഖലയിൽ പ്രാദേശിക വിഭവങ്ങൾ കൂടുതൽ ലഭ്യമാക്കി വരുമാനം ഉണ്ടാക്കണം, ബീച്ചിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവണം, കുളംബസാർ സൗന്ദര്യവൽക്കരിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പൊതു ചർച്ചയുടെ ഭാഗമായി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വിജേഷ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി ഫർസാന, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.വി ബിന്ദു, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം ഷീബ, കെ.വി റെജിന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി പ്രീതി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി റോജ, പഞ്ചായത്തംഗം കെ ലക്ഷ്മി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ രത്ന ബാബു, ഡി.കെ മനോജ് എന്നിവർ പങ്കെടുത്തു.