കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ബാംഗ്ലൂർ നാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപറേഷൻ ഏറോ സ്പേസ് ആൻഡ് ഏവിയേഷൻ സെക്ടർ സ്‌കിൽ കൗൺസിലിൽ എയർലൈൻ കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് പരിശീലനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിരുദധാരികൾക്ക് അപേക്ഷിക്കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന 20നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷ നൽകാം. പരിശീലനം നടത്തുന്ന സ്ഥാപനത്തിന്റെ പ്രവേശന പരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം ഉൾപ്പെടെ മുഴുവൻ ഫീസും സൗജന്യമായിരിക്കും. താൽപര്യമുളളവർ അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബിരുദ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 29 നകം തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ആറളം സൈറ്റ് മാനേജരുടെ ഓഫീസിലോ, കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലോ എത്തിക്കണം. ഫോൺ: 0497-2700357