കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള അഭിമുഖം ഒക്ടോബർ 28 ന് രാവിലെ 11 മണിക്ക് നടക്കും. ഹെൽത്ത് ഇൻഷുറൻസ് സ്‌കീമിലെ മെഡിക്കൽ കോ ഓർഡിനേറ്റിംഗ് ജോലിയിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇരു തസ്തികകളിലേയും നിയമനം താൽക്കാലികമായിരിക്കും. സർക്കാർ മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ബാധകം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾ gmckannur.edu.in വെബ്‌സൈറ്റിൽ ലഭിക്കും.
