സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ കായിക താരങ്ങളെ ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ വിദ്യാഭ്യാസ വകുപ്പും ആദരിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് ഉദ്ഘാടനം ചെയ്തു. 119 കായിക താരങ്ങളെയും കായിക അധ്യാപകനെയും പരിപാടിയിൽ ആദരിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ.എം ഫ്രാൻസിസ് അധ്യക്ഷനായി. കൽപ്പറ്റ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എം. മധു, സംസ്ഥാന യുവജന കമ്മീഷൻ അംഗം കെ റെഫീഖ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ കെ.പി വിജയി, ഭരണസമിതി അംഗങ്ങളായ പി.കെ അയൂബ്, ടി.കെ ഹരി, ടി.വി പീറ്റർ, കെ.ആർ സജീവ്, ജെറിൽ സെബാസ്റ്റ്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം ഷിജു മത്തായി, ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി അരുൺ ടി ജോസ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എ ജിജി, ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ, അത്‍ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളക്കുളം, സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറി എൻ.സി സാജിദ്, കരാട്ടെ അസോസിയേഷൻ സെക്രട്ടറി പി.വി സുരേഷ് എന്നിവർ പങ്കെടുത്തു.