കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ ലഭിച്ചുവരുന്ന പെന്‍ഷനര്‍മാര്‍ക്ക് 2026 വര്‍ഷത്തില്‍ പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിനായി നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം. ഇതോടൊപ്പം പെന്‍ഷന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ കൂടി ലഭ്യമാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.