സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണനിയമനം നടപ്പാക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ സംവരണ നിയമനത്തിനായി വിട്ടുനല്‍കിയ തസ്തികകള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ലഭ്യമാക്കിയ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ എന്നിവ സമന്വയ സൈറ്റില്‍ (https://samanwaya.kite.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് മൊബൈല്‍ നമ്പറില്‍ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് നവംബര്‍ ഏഴിനകം സമന്വയ സൈറ്റില്‍ ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ അപ്ഡേറ്റിനൊപ്പം, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അപ്ലോഡ് ചെയ്യണം. ലഭ്യമായ ഒഴിവ് വിവരങ്ങള്‍ പരിശോധിച്ച് ഓപ്ഷന്‍ ക്രമ പ്രകാരം നല്‍കണം. ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍: 9447739848
