പയ്യന്നൂരിലെ ഏച്ചിലാംവയൽ കുന്നിൻ മുകളിൽ പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രമായ ആസ്ട്രോയിൽ സയൻസ് പാർക്ക്, പ്ലാനറ്റേറിയം എന്നിവയുടെ കല്ലിടൽ പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ടി.ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി.
പിഡബ്ല്യുഡി കെട്ടിടവിഭാഗം അസി. എക്സി. എൻജിനിയർ ആശിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി മനോജ് കുമാർ, ആസ്ട്രോ ഡയറക്ടർ കെ ഗംഗാധരൻ, വി നാരായണൻ, കെ.വി ബാബു, കെ ജയരാജ്, ഒ.ടി സജേഷ്, ഇ ഭാസ്കരൻ, കെ.വി ദിനേശൻ, ആർക്കിടെക്ട് രശ്മി എന്നിവർ സംസാരിച്ചു.
