പാലക്കാട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ചു ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണവും ജീവനം സ്നേഹ സംഗമവും സോപാനം സംഗീതജ്ഞന് റഷീദ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളെ വേറിട്ട് കാണാതെ ചേര്‍ത്തു പിടിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഓങ്ങല്ലൂര്‍ ബഡ്സ് സ്ക്കൂളില്‍ നടന്ന പരിപാടിയില്‍ ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിഷാര്‍ പറമ്പില്‍ അധ്യക്ഷനായി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും പ്രളയകാലത്ത് ഓങ്ങല്ലൂര്‍ പഞ്ചായത്തിനുവേണ്ടി മഹനീയ സേവനം കാഴ്ച വെയ്്ക്കുകയും ചെയ്ത ഡോ. രേഖ കൃഷ്ണനെയും പഞ്ചായത്തിലെ മുതിര്‍ന്ന ഭിന്നശേഷി വിഭാഗക്കാരായ ശ്രീദേവി വാരസ്യാര്, വള്ളി ഇരിക്കാഞ്ചേരി എന്നിവരെ പരിപാടിയില്‍ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളും ഐ. സി.ഡി.എസ് അംഗങ്ങളും നിര്‍മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു.
പ്രശസ്ത ഇടയ്ക്ക വിദ്വാന് റെജി കോട്ടൂര്‍, കോമഡി ഉത്സവം ഫെയിം നൗഫിയ, നസ്രിയ, ഭിന്നശേഷിക്കാരായ കുട്ടികള്‍ എന്നിവരുടെ കലാപ്രകടനങ്ങള്‍ പരിപാടിക്ക്് ഉണര്‍വേകി. തുടര്‍ന്ന് സംഗീത വിരുന്നും അരങ്ങേറി. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എം.പി വിജയകുമാര്‍, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. സൈനബ, വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്മാന് പി.പി വിജയന്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ പി. പ്രസന്ന, ബഡ്സ് സ്കൂള്‍ അധ്യാപിക ടി.പി.മറിയ എന്നിവര്‍ സംബന്ധിച്ചു.