കണ്ണൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ പാരാ ലീഗൽ വോളണ്ടിയർമാരാകാൻ കുറഞ്ഞത് പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തലശ്ശേരി ജില്ലാ കോടതിയിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കണം. പാരാലീഗൽ വളണ്ടിയർമാരായി തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം. ഫോൺ: 0490 2344666
