പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ/ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോത്സവം കലാമേളയിൽ പങ്കെടുക്കുന്ന 37 വിദ്യാർത്ഥികളെയും മൂന്ന് ജീവനക്കാരെയും കണ്ണൂരിലെ നഗരിയിലേക്കും, മത്സര വേദിയിലേക്കും തിരിച്ചും എത്തിക്കുന്നതിനായി ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ ബസ് ഉടമകളിൽ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 22 വൈകുന്നേരം 3.30നകം പട്ടിക വികസന ഓഫീസർ, പട്ടിക വികസന ഓഫീസ്, മാനന്തവാടി എന്ന വിലാസത്തിൽ ക്വട്ടേഷനുകള്‍ ലഭിക്കണം. ഫോൺ: 04935 240210
