ചവറ മണ്ഡലത്തിലെ അഭിപ്രായ ശേഖരണം  പന്മന പഞ്ചായത്തിലെ ആലപ്പുറത്തു ജംഗ്ഷന് സമീപമുള്ള മുൻ ജില്ലാ ജഡ്ജ്  മൈ‌തീൻ കുഞ്ഞിൻ്റെ വസതിയിൽ നിന്ന് ആരംഭിച്ചു. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ, ജില്ലാ നിർവാഹക സമിതി അംഗം ബി. അനിൽകുമാർ, ചാർജ് ഓഫീസർ ദീപു ജി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രേംശങ്കർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ്, ആർ.പി. പന്മന മജീദ് തുടങ്ങിയവർ പങ്കെടുത്തു.