വയനാട് ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, അലിംകോ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവിശ്യമായ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ സ്‌ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന രണ്ടാം ഘട്ട സ്‌ക്രീനിങ്ങ് ക്യാമ്പ്പ നമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനീയര്‍ സൂപ്രണ്ട് കെ.കെ പ്രജിത്ത് അധ്യക്ഷനായ പരിപാടിയില്‍ വാര്‍ഡ് അംഗങ്ങളായ എം.സി സെബാസ്റ്റ്യന്‍, വര്‍ഗ്ഗീസ്, കെ.എസ്.എസ്എം. ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ സിനേജ് പി ജോര്‍ജ്ജ്, എസ്.ഐ.ഡി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എബിന്‍ ജോസഫ്, അലിംകോ ഓഫീസര്‍ അജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.