കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തേക്കുള്ള വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുഴല്‍ന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ഷക്കീന നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.സ്വാമിനാഥന്‍ അധ്യക്ഷനായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.ആര്‍ ജയരാജ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സ്വാതി സുകുമാരന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം ജയശ്രീ, കണ്ണാടി ഗ്രാമപഞ്ചായത്ത് എ.രാഗേഷ്, മാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.അബ്ദുള്‍ഖാദര്‍,കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.