കുത്തനെയുള്ള ചരിവുകളുള്ള മലയോര മേഖലകളിൽ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ കെട്ടിട സമുച്ചയങ്ങളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ എന്നിവ നൽകുന്നതിനായി യോഗ്യരായ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പ് താൽപര്യപത്രം ക്ഷണിച്ചു. പശ്ചിമഘട്ടത്തിലെ നിമ്‌നോന്നതമായ ഭൂപ്രകൃതിയിൽ, അശാസ്ത്രീയമായ മണ്ണ് ഖനനം മണ്ണിടിച്ചിലിന് സാധ്യതയുണ്ടാക്കുന്നതിനാൽ, ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനത്തിന് മലയോര മേഖലകളിലെ വികസനം, അത്യാധുനിക സ്ലോപ്പ് സ്റ്റെബിലൈസേഷൻ (ചരിവ് സംരക്ഷണ) സാങ്കേതികവിദ്യകൾ, പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള കെട്ടിട രൂപകൽപ്പന എന്നിവയിൽ പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരിക്കേണ്ടതുമാണ്. മാത്രമല്ല എഐസിടിഇ/യുജിസി/സിഎസ്‌ഐആർ അംഗീകാരമുള്ളതോ കേന്ദ്ര മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലുള്ളതോ ആയിരിക്കണം സ്ഥാപനങ്ങൾ.
താല്പര്യപത്രം സമർപ്പിക്കുവാനാഗ്രഹിക്കുന്ന സ്ഥാപനങ്ങൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ, ഉദ്ദേശിക്കുന്ന കൺസൾട്ടിങ് ഫീസ് എന്നിവ സഹിതം ഡയറക്ടർ, മൈനിങ് ആൻഡ് ജിയോളജി ഡിപ്പാർട്‌മെന്റ്, കേശവദാസപുരം, പട്ടം പാലസ് പി. ഒ.. തിരുവനന്തപുരം – 695 004 മേൽവിലാസത്തിൽ സമർപ്പിക്കണം. താത്പര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 5. കൂടുതൽ വിവരങ്ങൾക്ക്: https://dmg.kerala.gov.in
