കേരള കള്ള് വ്യവസായ വികസന ബോർഡ് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റസ്റ്റോറന്റ് കം ടോഡി പാർലർ പദ്ധതിയുമായി ബന്ധപ്പെട്ട് താത്പര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 18.

പട്ടികജാതി വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്‌ടോപ് വിതരണ പദ്ധതി നടപ്പിലാക്കുന്നതിനായി നടപ്പ് വർഷം മുതൽ ഇ-ഗ്രാൻറ്‌സ് മുഖേന ലാപ്‌ടോപ്പ് വാങ്ങുന്നതിനുള്ള സ്‌കോളർഷിപ്പ് തുകയായി പരമാവധി 30000 രൂപ അനുവദിക്കും. ടി തുക വിനിയോഗിച്ച് ഇ-റുപ്പി സംവിധാനത്തിലൂടെ…

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ വിദ്യാഭ്യാസ…

കേരള നിയമസഭയുടെ 2026 വർഷത്തേക്കുള്ള ഡയറികൾ അച്ചടിച്ച് നൽകുന്നതിനായി നിയമസഭാ സെക്രട്ടേറിയേറ്റ് താത്‍പര്യപത്രം ക്ഷണിച്ചു. താൽപര്യപത്രം സെപ്റ്റംബർ 10 ഉച്ചയ്ക്ക് 3 മണിക്ക് മുൻപായി സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം – 695033 എന്ന…

ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയിൽ മോട്ടോർ വാഹന വകുപ്പ് ‘ഭൂമിയുടെ നിലനിൽപ്പിനായി സീറോ എമിഷൻ വാഹനങ്ങൾ ഉപയോഗിക്കുക’ എന്ന വിഷയം അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ഫ്ലോട്ടുകൾ തയാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിച്ചു. വിശദമായ രൂപരേഖയും എസ്റ്റിമേറ്റും ഉൾപ്പെടെയുള്ള താത്പര്യപത്രം സെപ്റ്റംബർ…

2025 ലെ ഓണാഘോഷ ഘോഷയാത്രയിൽ വനിത ശിശുവികസന വകുപ്പിന്റെ ഫ്ലോട്ടുകൾ തയാറാക്കുന്നതിനായി അക്രഡിറ്റഡ് എംപാനൽഡ് ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29. കൂടുതൽ വിവരങ്ങൾക്ക്: 0471 2346534.

ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏജൻസി / പിആർ ഏജൻസി എന്നിവരിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ വികസന നേട്ടങ്ങളാണ് തീം ആയി ഉൾപ്പെടുത്തേണ്ടത്. സാമൂഹ്യ നീതി…

കേരള നിയമസഭാ സമുച്ചയത്തിലെ ഡൈനിങ് ഹാളിന്റെ നവീകരണ പ്രവൃത്തി അക്രഡിറ്റഡ് ഏജൻസി മുഖേന നോൺ പി.എം.സിയായി നിർവഹിക്കുന്നതിന് മേഖലയിൽ നിർമാണ / നവീകരണ പ്രാവീണ്യമുള്ള ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. …

പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തൊഴിൽരഹിതരായ ഒ.ബി.സി യുവാക്കൾക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്ന നെപുണ്യ പരിശീലന (2025-26) പദ്ധതിയുമായി സഹകരിക്കുവാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകരിൽ നിന്നും സർക്കാർ…

സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ ഹെഡ് ഓഫീസ് നവീകരിക്കുന്നതിനും ഭിന്നശേഷി സൗഹ്യദമാക്കുന്നതിനും ധനകാര്യ വകുപ്പിന്റെ അംഗീകാരമുള്ള ഏജൻസികളിൽനിന്നും താത്പര്യപത്രം സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 9 വരെ നീട്ടി. കൂടുതൽവിവരങ്ങൾക്ക്: https://www.hpwc.kerala.gov.in. ഫോൺ: 0471-2347768.