2025 ലെ ഓണാഘോഷ ഘോഷയാത്രയിൽ വനിത ശിശുവികസന വകുപ്പിന്റെ ഫ്ലോട്ടുകൾ തയാറാക്കുന്നതിനായി അക്രഡിറ്റഡ് എംപാനൽഡ് ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 29. കൂടുതൽ വിവരങ്ങൾക്ക്: 0471 2346534.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് സാമൂഹ്യ നീതി വകുപ്പ് ഏജൻസി / പിആർ ഏജൻസി എന്നിവരിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ വികസന നേട്ടങ്ങളാണ് തീം ആയി ഉൾപ്പെടുത്തേണ്ടത്. സാമൂഹ്യ നീതി…
കേരള നിയമസഭാ സമുച്ചയത്തിലെ ഡൈനിങ് ഹാളിന്റെ നവീകരണ പ്രവൃത്തി അക്രഡിറ്റഡ് ഏജൻസി മുഖേന നോൺ പി.എം.സിയായി നിർവഹിക്കുന്നതിന് മേഖലയിൽ നിർമാണ / നവീകരണ പ്രാവീണ്യമുള്ള ഏജൻസികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. …
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തൊഴിൽരഹിതരായ ഒ.ബി.സി യുവാക്കൾക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്ന നെപുണ്യ പരിശീലന (2025-26) പദ്ധതിയുമായി സഹകരിക്കുവാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകരിൽ നിന്നും സർക്കാർ…
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനിൽ ഹെഡ് ഓഫീസ് നവീകരിക്കുന്നതിനും ഭിന്നശേഷി സൗഹ്യദമാക്കുന്നതിനും ധനകാര്യ വകുപ്പിന്റെ അംഗീകാരമുള്ള ഏജൻസികളിൽനിന്നും താത്പര്യപത്രം സമർപ്പിക്കുന്നതിനുള്ള തീയതി ജൂൺ 9 വരെ നീട്ടി. കൂടുതൽവിവരങ്ങൾക്ക്: https://www.hpwc.kerala.gov.in. ഫോൺ: 0471-2347768.
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണത്തിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.hpwc.kerala.gov.in സന്ദർശിക്കുക.
ട്രിഡയിൽ ടെക്നിക്കൽ എക്സ്പേർട്ട്, പ്രൊഫഷണൽ കൺസൾട്ടന്റ് സേവനങ്ങൾക്കായി താത്പര്യപത്രം ക്ഷണിച്ചു. ഉയർന്ന പ്രായപരിധി 65 വയസ്. വിശദവിവരങ്ങൾക്ക്: 2722748, 2722238, 2723177, www.trida.kerala.gov.in.
