പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തൊഴിൽരഹിതരായ ഒ.ബി.സി യുവാക്കൾക്ക് പ്ലേസ്‌മെന്റ് ഉറപ്പാക്കുന്ന നെപുണ്യ പരിശീലന (2025-26) പദ്ധതിയുമായി സഹകരിക്കുവാനും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് തൊഴിൽ ഉറപ്പ് നൽകുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകരിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും വിവിധ യൂണിവേഴിസിറ്റികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താൽപ്പര്യ പത്രം ക്ഷണിച്ചു. പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ B win പോർട്ടൽ മുഖേന ആഗസ്റ്റ് 15 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സ്ഥാപനത്തിന്റെ പ്രവർത്തനം സംബന്ധിച്ച ബ്രോഷർ, ഇതര രേഖകൾ എന്നിവ B win പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2727378, 2727379.
