കല്‍പ്പറ്റ നഗരസഭയ്ക്ക് കീഴിലുള്ള ബഡ്സ് സ്‌കൂളിലേക്ക് ബസ് ഡ്രൈവര്‍ തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഏഴാം ക്ലാസ് / തത്തുല്യം, ഹെവി ഡ്രൈവിങ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ലൈസന്‍സ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് 12 ന് കല്‍പ്പറ്റ നഗരസഭ ഓഫീസില്‍ എത്തണം. ഫോണ്‍- 04936 202349, 203744, 9188955285.