മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/ ഐ.ഐ.ടി/ എൻ.ഐ.ടി പരിശീലനം എന്നിവ 2026-27 അധ്യയന വർഷത്തിൽ നടപ്പിലാക്കുന്നതിലേക്കായി, ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിന് താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അതാത് മേഖലകളിൽ 5 വർഷത്തെ പ്രവർത്തന പരിചയമുള്ള സ്ഥാപനങ്ങൾക്കാണ് താത്പര്യപത്രം സമർപ്പിക്കുന്നതിന് അർഹത. മേയ് 25 വൈകിട്ട് 3 വരെ പ്രെപ്പോസലുകൾ സമർപ്പിക്കാം. ഫോൺ നം: 0471 2305042.