ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചീമേനി (8547005052), കൂത്തുപറമ്പ്( 0490-2932123, 8547005051), മഞ്ചേശ്വരം ( 0499-8215615, 8547005058), പട്ടുവം(8547005048), പയ്യന്നൂർ (0497-2877600, 8547005059), പിണറായി (0490-2384480, 8547005073), മാനന്തവാടി (8547005060), ഇരിട്ടി (0490-2423044, 8547003404) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വർഷത്തിൽ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിൽ, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ http://admissions.ihrd.ac.in ൽ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽവിവരങ്ങൾക്ക്: www.ihrd.ac.in.
