നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാനും സ്്ത്രീകളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതിനുമായി ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിന് ചുക്കാന്‍ പിടിക്കാന്‍ വനിതാ സംഘം ചുവരെഴുത്ത് തുടങ്ങി. കളക്ട്രേറ്റ് കോമ്പൗണ്ടിനോട് ചേര്‍ന്ന മതിലാണ് ജില്ലാതല ഉദ്യോഗസ്ഥരടക്കമുള്ള വനിതകള്‍ ചുവരെഴുത്ത് നടത്തിയത്. വനിതാ മതില് ക്യാമ്പയിനിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 20 ഓളം പേര് ചുവരെഴുത്തില്‍ പങ്കെടുത്തു. കൂടുതല്‍ സ്ത്രീകളെ അണിനിരത്തി പ്രചരണം സജീവമാക്കാനാണ് തീരുമാനം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി, അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ആന്റ് ഗവ. പ്ലീഡര്‍ അഡ്വ. ഗിരിജ ബിജു, ചൈല്‍ഡ് വെല്‍ഫെയര്‍ അംഗം അഡ്വ. രാജി പി. ജോയി, ജയശ്രീ, തങ്കമ്മ, സോഫിയ ജയിന് എന്നിവര്‍ എന്നിവര്‍ ചുവരെഴുത്തിന് നേതൃത്വം കൊടുത്തു. ഇന്നു മുതല്‍ താലൂക്ക് തലത്തിലും പഞ്ചായത്തുതലത്തിലും വനിതകളുടെ ചുവരെഴുത്ത് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
