*2025 ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു

*അച്യുതമേനോൻ സ്മാരക അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനും ഉളിക്കൽ ഗ്രാമ പഞ്ചായത്തിനും


കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഉമ്മൻ ചാണ്ടി സ്മാരക കർഷക അവാർഡ് പത്മശ്രീ ചെറുവയൽ രാമന്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖാണ് അവാർഡ് പ്രഖ്യാപിച്ചത്. 5 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അർബൻ റൂഫ് ടോപ് ഫാർമർ വിഭാഗത്തിൽ അനിത എം കാസിമും ഉദ്യാന ശ്രേഷ്ഠ വിഭാഗത്തിൽ ഡോളി വർഗീസും പുരസ്‌കാരം നേടി. ഈ മൂന്ന് പുതിയ അവാർഡുകൾ ഉൾപ്പെടെ 38 വിഭാഗങ്ങളിലാണ് 2025 ലെ സംസ്ഥാന കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 17ന് എറണാകുളം കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടിയിൽ അവാർഡുകൾ മുഖ്യമന്ത്രി വി. ഡി. സതീശൻ വിതരണം ചെയ്യും.

  1. സി. അച്യുതമേനോൻ സ്മാരക അവാർഡ് – കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഉളിക്കൽ ഗ്രാമ പഞ്ചായത്തും പങ്കിട്ടു. സമ്മാനത്തുക: 5,00,000/- വീതം.
  2. വി.വി. രാഘവൻ സ്മാരക അവാർഡ് – കൃഷിഭവൻ കുറ്റൂർ, തിരുവല്ല, സമ്മാനത്തുക:5,00,000/-
  3. പദ്മശ്രീ കെ. വിശ്വനാഥൻ (മിത്രാനികേതൻ) മെമ്മോറിയൽ നെൽക്കതിർ അവാർഡ് – നെന്മേനി നെൽ ഉത്പാദക പാടശേഖര സമിതി, സമ്മാനത്തുക:3,00,000/-
  4. സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ – രാജ നാരായണൻ, തിരുവില്വാമല, സമ്മാനത്തുക:2,00,000/-
  5. കേര കേസരി – കെ. കെ. സേവ്യർ, സമ്മാനത്തുക: 2,00,000/-
  6. പൈതൃക കൃഷി / വിത്ത് സംരക്ഷണം / വിള സംരക്ഷണം – ഗോട്ടിയാർകണ്ടി ഉന്നതി, അഗളി, സമ്മാനത്തുക: 2,00,000/-
  7. മികച്ച ജൈവ കർഷകൻ – ഷാജഹാൻ വി വൈ, കൊടുങ്ങല്ലൂർ, സമ്മാനത്തുക:2,00,000/-
  8. മികച്ച യുവകർഷകൻ – ഹാഷിഖ്. കെ, പൊഴുതന, സമ്മാനത്തുക: 1,00,000/-
  9. ഹരിത മിത്ര -രജീഷ് കെ, കീഴാറ്റൂർ, സമ്മാനത്തുക: 1,00,000/-
  10. ഹൈടെക് കർഷകൻ – പുഷ്പഹാസ്. പി, ചിതറ, സമ്മാനത്തുക: 1,00,000/-
  11. കർഷകജ്യോതി – കിഷോർ. വി, വയല, സമ്മാനത്തുക: 1,00,000/-
  12. മികച്ച തേനീച്ച കർഷകൻ- അനീഷ്. കെ. പി, വണ്ടൂർ, സമ്മാനത്തുക: 1,00,000/-
  13. കർഷകതിലകം – സാവിത്രി കെ., കാസർഗോഡ്, സമ്മാനത്തുക: 1,00,000/-
  14. ശ്രമശക്തി – സുനിലാൽ വി (ഇടവ), ശ്രീനോജ്. കെ. എസ് (കാട്ടിക്കുളം),  സമ്മാനത്തുക: 50,000/- വീതം

കാർഷിക മാധ്യമപ്രവർത്തനത്തിനുള്ള അവാർഡുകൾ

  1. കർഷകഭാരതി – അച്ചടി മാധ്യമം – ജിതിൻ ജോസ്, മലയാള മനോരമ, സമ്മാനത്തുക: 50,000/-
  2. കർഷകഭാരതി – നവമാധ്യമം – അഭിലാഷ് കരിമുളയ്ക്കൽ, സമ്മാനത്തുക: 50,000/-
  3. കർഷകഭാരതി – ദൃശ്യ മാധ്യമം – മനോജ്. എസ്, കിസാൻ കൃഷിദീപം, സമ്മാനത്തുക: 50,000/-
  4. കാർഷിക പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ – നാമനിർദേശം ലഭിച്ചില്ല.
  5. മികച്ച കൂൺ കർഷകൻ – സച്ചിൻ ജി പൈ, കാസർഗോഡ്, സമ്മാനത്തുക: 50,000/-
  6. പഴവർഗ സംസ്‌കരണം / മൂല്യവർധന – ജുസ്‌ക്രഷ്, മലപ്പുറം, സമ്മാനത്തുക: 50,000/-
  7. മികച്ച കൃഷിക്കൂട്ടം – അഗ്രോസർവീസ് സെന്റർ,നീലേശ്വരം, പോരുവഴി കാർഷിക കർമസേന സമ്മാനത്തുക: 25,000/- വീതം
  8. കർഷക വിദ്യാർഥി – ആദിത്യൻ കെ.എ., ചേർത്തല, സമ്മാനത്തുക: 25,000/-
  9. കൃഷിയിൽ മികവുള്ള പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം –PACS- വെളിയത്ത് നാട് സർവീസ് സഹകരണ ബാങ്ക് – ക്യാഷ് അവാർഡ് ഇല്ല.
  10. മികച്ചFPO / FPC- പാലാ സാന്തോം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് – സമ്മാനത്തുക: 25,000/-
  11. എം. എസ്. സ്വാമിനാഥൻ അവാർഡ് – കാർഷിക ഗവേഷണം – ഡോ. ഹസീന ഭാസ്‌കർ, കേരള കാർഷിക സർവകലാശാല, മണ്ണൂത്തി, ക്യാഷ് അവാർഡ് ഇല്ല.
  12. മികച്ച റസിഡൻസ് അസോസിയേഷൻ – സ്‌നേഹസംഗമം റെസിഡൻസ് അസോസിയേഷൻ, അഴീക്കോട്, ക്യാഷ് അവാർഡ് ഇല്ല.
  13. മികച്ച വിദ്യാഭ്യാസ സ്ഥാപനം – സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ (നെടുമ്പന), സമ്മാനത്തുക: 50,000/-
  14. മികച്ച സ്‌പെഷ്യൽ സ്‌കൂൾ – കാർമൽ ജ്യോതി സ്‌പെഷ്യൽ സ്‌കൂൾ (അടിമാലി), സമ്മാനത്തുക: 50,000/-
  15. മികച്ച പച്ചക്കറി ക്ലസ്റ്റർ – കിണർമുക്ക് പായം പച്ചക്കറി ക്ലസ്റ്റർ, കണ്ണൂർ, സമ്മാനത്തുക: 50,000/-
  16. കൃഷിയിൽ മികവുള്ള പൊതുമേഖലാ സ്ഥാപനം – സെൻട്രൽ പ്രിസൺ& കറക്ഷണൽ ഹോം, കണ്ണൂർ, സമ്മാനത്തുക: 50,000/-
  17. കൃഷിയിൽ മികവുള്ള സ്വകാര്യ സ്ഥാപനം – പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി, സമ്മാനത്തുക: 50,000/-
  18. കൃഷി ഓഫീസർ – മുഹമ്മദ് മുനീർ, വാഴയൂർ, ക്യാഷ് അവാർഡ് ഇല്ല.
  19. അസിസ്റ്റന്റ് കൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ് – ഹസ്ന പി. എ, സതീഷ് എം, ഷിനു. എസ്,  ക്യാഷ് അവാർഡ് ഇല്ല.
  20. മികച്ച എഞ്ചിനീയർ – കൃഷി – വിനിയ വി.എസ്., കോട്ടയം, ക്യാഷ് അവാർഡ് ഇല്ല.
  21. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കർഷകൻ – തോരപ്പ മുസ്തഫ, മലപ്പുറം, സമ്മാനത്തുക: 50,000/-

2026 വനിതാ കർഷക വർഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കൃഷിസഖി എന്ന പേരിൽ വനിതകൾക്കായി പ്രത്യേക പദ്ധതി ആരംഭിച്ചെന്ന് കൃഷിമന്ത്രി അറിയിച്ചു. ഇത്തവണത്തെ ബജറ്റിൽ 3.5 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.