സ്വാതന്ത്ര്യ ദിനാഘോഷം
കാസർകോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി
രാജ്യത്തിന്റെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലയുടെ ചുമതലയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പതാക ഉയര്‍ത്തി. മന്ത്രി പരേഡ് പരിശോധിച്ച ശേഷം അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ല പോലീസ് മേധാവി പി.നിധിന് രാജ് എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എം.എല്‍.എമാരായ എ.കെ.എം അഷറഫ്, കല്ലട്ര മാഹിന്‍, കെ.നീലകണ്ഠന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ സോയ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തന് അജക്കോട്, മെമ്പര്‍ ഹനീഫ്, എ.ഡി.എം പി.ഉദയകുമാര്‍, എ.എസ്.പി അച്യുത് അശോക്, കാസര്‍കോട് ആര്.ഡി.ഒ എം.എസ്.വിജു കുമാര്‍, ഡി.വൈ.എസ്.പിമാര്‍, ഡപ്യൂട്ടി കളക്ടര്‍മാര്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിന്, പരേഡ് കമാന്‍ഡര്‍ കാസര്‍കോട് ഐ.പി എസ്.എച്ച്.ഒ നളിനാക്ഷന് നേതൃത്വം നല്കി. ചന്ദേര സബ് ഇന്‍സ്പെക്ടര്‍ മനു പി.ചെറിയാന് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. പരേഡില്‍ കാസര്‍കോട് ഡിസ്ട്രിക്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സിനെ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ ജിന്‍സ് ജോസഫും ലോക്കല്‍ പോലീസിനെ മഞ്ചേശ്വരം സബ് ഇന്‍സ്പെക്ടര്‍ അനൂപ് എസ് നായറും വുമണ്‍ പോലീസിനെ ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ അഞ്ജലിയും എക്സൈസിനെ ബന്തടുക്ക റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഹബാസ് അഹമ്മദും നയിച്ചു. എന്‍.സി.സി. സീനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിനെ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കാര്‍ത്തിക് കിഷോര്‍ നയിച്ചു. എന്‍.സി.സി. ജൂനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ സര്‍ജന്റ് ആരോമല്‍ എം, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ കമാന്‍ഡര്‍ ശ്രേയ, ചെമ്മനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ സര്‍ജന്റ് വേദ സുജിത്ത്, കാറഡുക്ക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ സര്‍ജന്റ് അശ്വിന്‍ദേവ് എന്നിവര്‍ നയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) വിഭാഗത്തില്‍ ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഷാന്‍വി എന്‍.ആര്, നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഹാന എച്ച്, ചട്ടഞ്ചാല്‍ എച്ച്.എസ്.എസ്.നെ ആരാധ്യ, ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ തന്മയ കെ.വി. എന്നിവര്‍ നയിച്ചു. ബാന്‍ഡ് പാര്‍ട്ടി വിഭാഗത്തില്‍ ഉളിയത്തടുക്ക ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനെ രാഹുല്‍ രാജ്, പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തെ നാംദേവ് എന്നിവര്‍ നയിച്ചു.
ബന്തടുക്ക റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷഹബാസ് അഹമ്മദ് നയിച്ച എക്സൈസ് പ്ലാറ്റൂണ്‍, സീനിയര്‍ അണ്ടര്‍ ഓഫീസര്‍ കാര്‍ത്തിക് കിഷോര്‍ നയിച്ച കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.സി.സി. സീനിയര്‍ ഡിവിഷന് പ്ലാറ്റൂണ്‍, കമാന്‍ഡര്‍ ശ്രേയ നയിച്ച നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.സി.സി. ജൂനിയര്‍ ഡിവിഷന് പ്ലാറ്റൂണ്‍, തന്മയ കെ.വി നയിച്ച ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്ലാറ്റൂണ്‍, രാഹുല്‍ രാജ് നയിച്ച ബാന്‍ഡ് പാര്‍ട്ടി വിഭാഗത്തില്‍ ഉളിയത്തടുക്ക ജയ്മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ബാന്റ് പാര്‍ട്ടി, നാംദേവ് നയിച്ച പെരിയ ജവാഹര്‍ നവോദയ വിദ്യാലയ ബാന്റ് പാര്‍ട്ടി എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ച് മന്ത്രിയില്‍ നിന്നും ഉപഹാരം നേടി. ചടങ്ങില്‍ ദേശീയഗാനം ആലപിച്ച ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കും മന്ത്രി ഉപഹാരം നല്കി.
സായുധസേന പതാക ദിനത്തോടനുബന്ധിച്ച് സ്റ്റാമ്പ് വിതരണം ചെയ്ത് കൂടുതല്‍ ഫണ്ട് സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനമായ കാസര്‍കോട് ഗവ:കോളേജ്, വിദ്യാഭ്യാസേതര സ്ഥാപനമായ കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍, സീനിയര്‍ ഡിവിഷന് എന്‍.സി.സി യൂണിറ്റായ പടന്നക്കാട് നെഹ്രു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ജൂനിയര്‍ ഡിവിഷന് എന്‍.സി.സി യൂണിറ്റായ പരപ്പ ജി.എച്ച്.എ്.എസ് എന്നീ സ്ഥാപന പ്രതിനിധികള്‍ക്ക് മന്ത്രി റോളിങ് ട്രോഫികള്‍ വിതരണം ചെയ്തു.
