ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍  ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്കും ഇടുക്കി ജില്ലയിലെ എം.എസ്.യു യൂണിറ്റിലേയ്ക്കും ഡ്രൈവര്‍ കം അറ്റന്ററിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള മിനിമം യോഗ്യത  എസ്.എസ്.എല്‍.സി പാസ്സായ സര്‍ട്ടിഫിക്കറ്റും  എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സുമാണ്.   ആഗസ്റ്റ് 29 രാവിലെ 11 മണിക്ക്  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. ദേവികുളം, തൊടുപുഴ ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.