സംസ്ഥാന വ്യാപകമായി ഇ-20 പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായി ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസര്‍ സജിമോന്‍ ജേക്കബ്ബിന്റെ നേതൃത്വത്തില്‍ ഇടുക്കി താലൂക്കിലെ കട്ടപ്പന-  ഇരട്ടയാര്‍ റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന നയാര പമ്പില്‍ പരിശോധനയും സാമ്പിള്‍ ശേഖരണവും നടന്നു. ശേഖരിച്ച സാമ്പിളുകള്‍ കാക്കനാട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് നല്‍കി.

പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നോബി ജേക്കബ്, ബിന്‍സി മാത്യൂ, ലത വി, മെറീന ജോണ്‍ എന്നിവര്‍ പങ്കെടുത്തു.