കോതമംഗലം:- സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്ക കെടുതിയിൽ തകർന്ന റോഡുകളുടെ നവീകരണത്തിനായി കോതമംഗലം മണ്ഡലത്തിൽ 10 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.കോഴിപ്പിളളി – അടിവാട് – മാർക്കറ്റ് റോഡ് പീടികപ്പടി ജംഗ്ഷൻ മുതൽ അടിവാട് ജംഗ്ഷൻ വരെയും അടിവാട് തെക്കേകവല മുതൽ മാവുടി എൽ പി സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡുകളുടെ നവീകരണ പ്രവർത്തികൾക്കായി 2 കോടി,നെല്ലിക്കുഴി-ചെറുവട്ടൂർ-പായിപ്ര റോഡിന്റെ നവീകരണത്തിന് 2.4 കോടി രൂപ,കോതമംഗലം പെരുമ്പൻകുത്ത് റോഡ്,നേര്യമംഗലം പാലമറ്റം റോഡ്,കുട്ടമ്പുഴ ഉരുളൻതണ്ണി പിണവുർകുടി റോഡുകളുടെ നവീകരണത്തിന് 87 ലക്ഷം,തൃക്കാരിയൂർ-വടക്കുംഭാഗം റോഡ്,തൃക്കാരിയൂർ-വെറ്റിലപ്പാറ-കുളങ്ങാട്ടുകുഴി റോഡ്, തൃക്കാരിയൂർ-നെല്ലിക്കുഴി റോഡ്,ചാത്തമറ്റം-ഊരം കുഴി റോഡ്,മുവാറ്റുപുഴ-പാണിയേലി റോഡ്,നങ്ങേലിപ്പടി- ചെറുവട്ടൂർ-പായിപ്ര റോഡ് (314 വഴി),സൊസൈറ്റിപ്പടി -കനാൽപാലം-മേതലപ്പടി-പാഴോർമോളം-കോട്ടച്ചിറ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം,ഇലവും പറമ്പ്-നാടുകാണി റോഡ്,നെല്ലിമറ്റം – പോത്തുകുഴി-പെരുമണ്ണൂർ എൽ പി എസ് (വഴി)അറക്കകുടി കവല -നമ്പൂരിക്കൂപ്പ് – ഊന്നുകൽ റോഡ്,എസ് എൻ ഡി പി കവല -കുഞ്ഞിത്തൊമ്മൻ റോഡ്(വഴി)നെല്ലിമറ്റം -അറക്കക്കുടി കവല – പെരുമണ്ണൂർ – കൊണ്ടിമറ്റം റോഡ്,വെളിയേൽച്ചാൽ – ഓവുങ്കൽ റോഡ്,കീരംപാറ – കളളാട്-അയ്യപ്പൻമുടി ടൂറിസ്റ്റ് കേന്ദ്രം റോഡ്,ഇരപ്പുങ്കൽ – ചെമ്മീങ്കുത്ത് മാലിപ്പാറ റോഡ്,തൃക്കാരിയൂർ-നാടുകാണി റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം,കോതമംഗലം-കോട്ടപ്പടി റോഡ്,നെടുമ്പാശ്ശേരി കൊടൈക്കനാൽ റോഡ്,നാടോടിപ്പാലം -മുടിയറ – മാലിപ്പാറ-വടക്കുംഭാഗം റോഡുകളുടെ നവീകരണത്തിന് 76 ലക്ഷം,ആലുമ്മാവ്-കുരൂർ റോഡിൽ നെല്ലിക്കുഴി പഞ്ചായത്ത് ഓഫീസ് മുതൽ തങ്കളം ബൈപ്പാസ് വരെയും,രാമല്ലൂർ -പിണ്ടിമന റോഡുകളുടെ നവീകരണത്തിന് 80 ലക്ഷം,കുറുപ്പംപടി -കൂട്ടിക്കൽ വഴി വാവേലി റോഡ്,വടാശ്ശേരി – തോളേലി-ഉപ്പുകണ്ടം – ചേലയ്ക്കാപ്പിളളി റോഡ്, ചേലാട്-മാലിപ്പാറ-വേട്ടാമ്പാറ – വാവേലി റോഡ്,പുന്നേക്കാട് -പാറാട് റോഡ്, ഓടയ്ക്കാലി – നാഗഞ്ചേരി റോഡുകളുടെ നവീകരണത്തിന് 80 ലക്ഷം,ചാത്തമറ്റം-ഊരംകുഴി റോഡ്,കുത്തുകുഴി- പരീക്കണ്ണി- തേങ്കോട്-ഉപ്പുകുഴി റോഡ്,തലക്കോട് – മുള്ളരിങ്ങാട് റോഡ്,നെല്ലിമറ്റം-കുറുംങ്കുളം -വാളാച്ചിറ – വെള്ളാരമറ്റം റോഡ്,പൈമറ്റം -മണിക്കിണർ റോഡ്, ഊന്നുകൽ -തേങ്കോട് റോഡ്,വാഴക്കുളം -കോതമംഗലം റോഡ്,എസ് എൻ ഡി പി കവല -കുഞ്ഞിത്തൊമ്മൻ റോഡ് (വഴി)നെല്ലിമറ്റം -ഉപ്പുകുളം – അറയ്ക്കക്കുടി കവല വഴി പെരുമണ്ണൂർ – കൊണ്ടിമറ്റം റോഡ്,വെള്ളാരമറ്റം -പൈമറ്റം റോഡ്,വാരപ്പെട്ടി എട്ടാം മൈൽ – കണിയാംകുടി കടവ് റിവർ റോഡുകളുടെ നവീകരണത്തിന് 87 ലക്ഷം എന്നിങ്ങനെ വിവിധ റോഡുകളുടെ നവീകരണ പ്രവർത്തികൾക്കാണ് 10 കോടി രൂപ അനുവദിച്ചതെന്നും,ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നവീകരണ പ്രർത്തികൾ ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
