മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്റര്‍ അട്ടപ്പാടിയില്‍ നടത്തുന്ന ഒരു പഠനത്തിലേക്ക് മൂന്നു മാസത്തേക്ക് താത്കാലികമായി ആറ് റിസര്‍ച്ച് അസിസ്റ്റന്റ്മാരെ ആവശ്യമുണ്ട്. എം.എസ്.സി നഴ്സിംഗ്/ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ( PGDCCD ) നേടിയവരായിരിക്കണം. ഒരു വര്‍ഷത്തെ ഗവേഷണ പരിചയം അഭികാമ്യം. പാലക്കാടു ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് അപേക്ഷ, ബയോഡേറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, എന്നിവയുമായി 16 ന് രാവിലെ 11.30 ന് സി.ഡി.സിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. വിശദ വിവരങ്ങള്‍ക്ക് www.cdckerala.org. ഫോണ്‍: 0471-2553540.
